ലോകത്തിലെ ഏറ്റവും വലിയ മെഡൽ; ഗിന്നസ് റെക്കോർഡുമായി അബുദാബിയിലെ വിദ്യാർത്ഥികൾ

0

അബുദാബി; ലോകത്തിലെ ഏറ്റവും വലുതും ഭാരമുള്ളതുമായ മെഡൽ നിർമ്മിച്ച് ഗിന്നസ് റെക്കോഡ് തീർത്ത് വിദ്യാർത്ഥികൾ. ബനിയാസ് വെസ്റ്റിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ് മെഡൽ തയ്യാറാക്കിയത്. 450 കിലോ ഭാരവും 5.93 ചതുരശ്ര മീറ്റർ വിസ്തൃതിയുമുളള മെഡൽ ഉരുക്കിലാണ് നിർമ്മിച്ചത്.

യുഎഇയുടെ സുവർണ ജൂബിലിയുടെ ഭാഗമായി 450 വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് മെഡൽ തയ്യാറാക്കിയത്. യുഎഇ പതാകയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, അഡ്‌നോക് ഹെഡ്ക്വാർട്ടേഴ്സ്, ബുർക്ക് ഖലീഫ എന്നിവയുൾപ്പെടെയുള്ള ലാൻഡ്‌മാർക്കുകൾ മെഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.68.5 കിലോ ഭാരവും 2.56 ചതുരശ്ര മീറ്റർ വലുപ്പവുമുള്ള അബുദാബിയിൽ തന്നെ തയ്യാറാക്കിയ മെഡലിന്റെ റെക്കോഡാണ് തകർത്തത്.

മെന മേഖലയിലെ ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കിയ രാജ്യം യുഎഇ ആണെന്ന് ദുബായിലെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലിമിറ്റഡിലെ സീനിയർ ഇവന്റ്സ് പ്രൊഡക്ഷൻ മാനേജർ ഡാനി ഹിക്സൺ പ്രതികരിച്ചു.
യു‌എഇ നിലവിൽ 425 ഗിന്നസ് റെക്കോർഡുകൾ നേടിയിട്ടുണ്ട്.

You might also like