TOP NEWS| കോവിഡ് നേരിടാന്‍ ഇന്ത്യയ്ക്ക് രണ്ടരക്കോടി ഡോളര്‍ സഹായം നല്‍കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍

0

 

കോവിഡ് നേരിടാന്‍ ഇന്ത്യയ്ക്ക് രണ്ടരക്കോടി ഡോളര്‍ സഹായം നല്‍കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍

വാഷിംഗ്‌ടൺ: കോവിഡ് നേരിടാന്‍ ഇന്ത്യയ്ക്ക് രണ്ടരക്കോടി ഡോളര്‍ സഹായം നല്‍കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അഫ്ഗാനിലെ പ്രശ്നങ്ങൾക്ക് സൈനിക ഇടപെടൽ അല്ല പരിഹാരമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം.. ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആന്റണി ബ്ലിങ്കൺ ഓർമ്മിപ്പിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ബ്ലിങ്കന്റെ സന്ദർശനം ഇരുരാജ്യങ്ങളുടേയും മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെയും ബ്ലിങ്കൻ കണ്ടു.

You might also like