സൗദിയിലേക്ക് മടങ്ങാനുള്ളവര്‍ക്ക് വിശ്വസനീയമായ ഇടത്താവളമായി ഖത്തര്‍

0

സൗദിയിലേക്ക് മടങ്ങാനുള്ളവര്‍ക്ക് വിശ്വസിച്ചു പുറപ്പെടാവുന്ന ഇടത്താവളമായി മാറുകയാണ് ഖത്തര്‍. സൗദിയും ഖത്തറും ഒരേ കമ്പനികളുടെ വാക്‌സിനാണ് അംഗീകരിക്കുന്നത് എന്നതും യാത്രക്കാര്‍ക്ക് ഗുണകരമാണ്. നിലവിലെ സാഹചര്യത്തില്‍ ഒന്നര ലക്ഷത്തിലേറെ രൂപയാണ് ഖത്തര്‍ വഴി സൗദിയിലെത്താനുള്ള ചെലവ്.ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുകയുള്ളൂ. അതിനായി നിലവില്‍ പലരും ഇടത്താവളമായി തങ്ങുന്ന രാജ്യങ്ങളില്‍ വെച്ചാണ് ഈ കാലാവധി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഖത്തര്‍ വഴി യാത്ര ചെയ്യുന്നവര്‍ ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയാക്കേണ്ടതാണ്.

ഖത്തറിലെ 10 ദിവസത്തെ ഹോട്ടല്‍ ക്വറന്റൈന് ശേഷം നാല് ദിവസം കൂടി ഖത്തറില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ. അതിനാല്‍ ട്രാവല്‍ ഏജന്റുമാര്‍ നല്‍കുന്ന പാക്കേജില്‍ കൂടുതല്‍ ദിവസം താമസിക്കുവാനുള്ള ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പക്കേണ്ടതാണ്. നിലവില്‍ സൗദിയും ഖത്തറും ഒരേ കമ്പനികളുടെ വാക്സിനകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. അതിനാല്‍ സൗദിയില്‍ നിന്ന് ഏത് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ പ്രവേശനം അനുവദിക്കും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് അഥവാ ആസ്ട്രസെനക്കക്ക് മാത്രമേ സൗദിയുടേയും ഖത്തറിന്റേയും അംഗീകാരമുള്ളൂ.

You might also like