യൂട്യൂബ്‌ ഷോർട്​സിലൂടെ ഇനി ക്രിയേറ്റർമാർക്ക്​​ പ്രതിമാസം 10,000 ഡോളർ വരെ സമ്പാദിക്കാം.

0

യൂട്യൂബിൽ കണ്ടൻറ്ക്രിയേറ്റർമാരായിട്ടുള്ളവർക്ക്സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്ഗൂഗ്. ടിക്ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനുംവെല്ലുവിളിയുയർത്തിക്കൊണ്ട്യൂട്യൂബ്അവതരിപ്പിച്ച ഹൃസ്യ വിഡിയോപ്ലാറ്റ്ഫോമായഷോർട്സിലൂടെ ഇനി ക്രിയേറ്റർമാർക്ക്​​ ലക്ഷങ്ങളുണ്ടാക്കാം.

ഗൂഗിൾയൂട്യൂബ് ഷോർട്സ്ഫണ്ടിനത്തിൽ 100 മില്യൺ ഡോളറാണ്പ്രഖ്യാപിച്ചിരിക്കുന്നത്​. 2021-22 കാലഘട്ടങ്ങളിൽ ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന വൈറൽ വീഡിയോകൾക്കുള്ള വരുമാനമായാണ്​​ ഇത്രയും വലിയ തുക കമ്പനി ചിലവഴിക്കുക. പ്രതിമാസം 100 ഡോളർ മുതൽ 10,000 ഡോളർ വരെ ഹൃസ്വ വിഡിയോകൾ പോസ്റ്റ്ചെയ്ത്യൂട്യൂബർമാർക്ക്സമ്പാദിക്കാം.

എല്ലാ മാസവും ഫണ്ടിൽ നിന്ന് തുക ക്ലെയിം ചെയ്യാൻ തങ്ങൾ യോഗ്യതയുള്ള ആയിരക്കണക്കിന് ക്രിയേറ്റർമാരെ സമീപിക്കും. അവരുടെഷോർട്സ്​​ വിഡിയോകൾക്ക്ലഭിച്ച വ്യൂസും കമൻറുകളും മറ്റ്ഇൻററാക്ഷനുകളും അടിസ്ഥാനമാക്കി 100 ഡോളർ മുതൽ 10,000 ഡോളർ വരെ റിവാർഡ്നൽകുമെന്നും യൂട്യൂബ് വ്യക്തമാക്കുന്നു. യൂട്യൂബ്പാർട്ണർ പ്രോഗ്രാമിലെ ക്രിയേറ്റർമാർക്ക്മാത്രമല്ല, ഇതിൽ പ​ങ്കെടുക്കാനുള്ള യോഗ്യത, മറിച്ച്ഏതൊരു യൂട്യൂബ്ക്രിയേറ്റർക്കും പ​ങ്കെടുക്കാനും വരുമാനമുണ്ടാക്കാനും സാധിക്കുമെന്നും ഗൂഗിൾ അറിയിച്ചു

ഇന്ത്യയെ കൂടാതെ, യുഎസ്, യുകെ, ബ്രസീൽ, ഇന്തോനേഷ്യ, ജപ്പാൻ, മെക്സിക്കോ, നൈജീരിയ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ യൂട്യൂബ്ക്രിയേറ്റർമാർക്ക് ഫണ്ടിലൂടെ പണം സമ്പാദിക്കാൻ അർഹതയുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും യൂട്യൂബ് പറഞ്ഞു.

You might also like