ഈശോ; വിവാദത്തെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കി നാദിർഷ

0

വിവാദങ്ങൾക്കിടെ ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയുടെ രണ്ടാം മോഷൻ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിവാദത്തെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കിയാണ് പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ജയസൂര്യയെ കൂടാതെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ജാഫര്‍ ഇടുക്കിയുമാണ് പോസ്റ്ററിലുള്ളത്.

ഈശോ എന്ന് പേരിട്ട സിനിമയുടെ ടാഗ് ലൈൻ നോട്ട് ഫ്രം ദി ബൈബിൾ എന്നതായിരുന്നു. എന്നാൽ സിനിമ ടൈറ്റിലിനെതിരെ കൃസ്ത്യൻ സംഘടനകൾ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മതവികാരം വ്രണപ്പെടുത്തിയ സംവിധായകൻ നാദിർഷയ്ക്കെതിരെ കൃസ്ത്യൻ സംഘടനയായ കാസ പ്രസിഡന്റ്‌ കെവിൻ പീറ്റർ എറണാകുളം സെൻട്രൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ക്രൈസ്തവ സമൂഹം ആരാധിക്കുന്ന യേശുദേവനെ അവഹേളിക്കുന്ന വിധമുള്ള സിനിമാ പേര് പൂർണമായും പിൻവലിക്കണമെന്നും കാസ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു നാദിർഷ. ക്രിസ്ത്യന്‍ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ സിനിമയുടെ ടാഗ് ലൈന്‍ മാത്രം മാറ്റാമെന്നും പേര് മാറ്റില്ലെന്നും നാദിര്‍ഷ പറഞ്ഞു.

You might also like