278000 പേരെ അണിനിരത്തി ‘ദുബൈ റൺ’ വീണ്ടും ചരിത്രം കുറിച്ചു

0

ദുബൈ: ദുബൈ നഗരത്തിൽ ലക്ഷങ്ങൾ പങ്കെടുത്ത കൂട്ടയോട്ടം. 278000 പേരെ അണിനിരത്തി ‘ദുബൈ റൺ’ വീണ്ടും ചരിത്രം കുറിച്ചു. മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടുന്നുപോകുന്ന ശൈഖ് സായിദ് റോഡാണ് ദുബൈ റണിന്റെ ജോഗിങ് ട്രാക്കായി മാറിയത്. വ്യായാമത്തിന്റെ സന്ദേശം നൽകാൻ ഒരുമാസം നീണ്ടുനിന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ചിനും ഇതോടെ കൊടിയിറങ്ങി. വൻ സുരക്ഷാ സന്നോഹങ്ങളാണ് ദുബൈ റണ്ണിനായി പൊലീസ് ഒരുക്കിയത്.

ഒരു നഗരത്തിന്റെ ഹൃദയത്തിലൂടെ ഒരേ മനസ്സോടെ ഒഴുകുന്ന ലക്ഷക്കണക്കിന് മനുഷ്യർ. മുന്നിൽ നിന്ന് നയിക്കാൻ ആ നാടിന്റെ കിരീടാവകാശി. അവർക്ക് അഭിവാദ്യമർപ്പിച്ച് മാനത്ത് എയർക്രാഫ്റ്റുകളും പാരച്ചൂട്ടും പാരാഗൈഡർമാരും. ശൈഖ് സായിദ് റോഡ് മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ നേതൃത്വത്തിൽ നടന്ന ഒരു മാസം നീണ്ട ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ കൈമാക്‌സ് ഇവന്റാണ് ദുബൈ റൺ. ഇത്തവണ രണ്ടര ലക്ഷത്തിലധികം പേരാണ് റണ്ണിൽ പങ്കെടുത്തത്.

You might also like