പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവ്വകക്ഷിയോഗത്തിൽ സർക്കാർ തള്ളി. മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത സഹായത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള എംപി മാർ പ്രതിഷേധമുയർത്തും.
വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ഗൗതം അദാനിക്കെതിരായ അമേരിക്കൻ കോടതിയുടെ നടപടി, മണിപ്പൂർ സംഘർഷം ഉൾപ്പെടെ ഉന്നയിച്ച കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിപക്ഷപ്രതിഷേധത്തിനും സമ്മേളനം സാക്ഷ്യം വഹിക്കും. വഖഫ് ബിൽ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നു സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.