അമൽ ബൈജു നിത്യതയിൽ ചേർക്കപ്പെട്ടു.
കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് സഭാംഗമായ മുള്ളിക്കൽ പുത്തൽ വീട്ടിൽ ബൈജുവിന്റെ മകൻ അമൽ ബൈജു(11) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അമലിനെ ആശുപത്രി അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ വെന്റിലേറ്ററിൽ ആയിരുന്നു എങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: ഷീല. സംസ്കാര ശുശ്രുഷ ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽ വച്ച് ആരംഭിച്ച് 4 മണിക്ക് ദൈവസഭ കരിക്കം സെമിത്തേരിയിൽ നടത്തപ്പെടും.