റ്റി.പി.എം റാന്നി സെന്റർ കൺവൻഷൻ ഇന്ന് മുതൽ

0

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്റർ വാർഷിക കൺവൻഷൻ ഇന്ന് മെയ് 1 മുതൽ 4 ഞായറാഴ്ച വരെ അങ്ങാടി റ്റി.പി.എം ആരാധനാലയത്തിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ്, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് റാന്നി സെന്ററിലെ 20 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. ചീഫ് പാസ്‌റ്റർമാരും സീനിയർ സെന്റർ പാസ്‌റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like