TOP NEWS| ‘ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാര്‍’; വില 35 കോടി രൂപ
ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പര്‍ കാര്‍ തെരഞ്ഞെടുക്കാനായി പാരിസിലെ രാജ്യാന്തര ഓട്ടമൊബീല്‍ ഫെസ്റ്റിവലില്‍ നടന്ന വോട്ടെടുപ്പില്‍ ബ്യുഗാറ്റി ബൊലിഡ് ഒന്നാമത്. ആശയമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷമാണു ബ്യുഗാറ്റി ഈ ഹൈപ്പര്‍ കാര്‍ അനാവരണം ചെയ്തത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാര്‍ എന്ന നിലയിലാണു ബ്യുഗാറ്റി എന്‍ജീനീയര്‍മാരും ഡിസൈനര്‍മാരും ബൊലിഡ് സാക്ഷാത്കരിച്ചത്. കാറിലെ ഡബ്ല്യു 16 ക്വാഡ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണു ബൊലിഡിനു കിടയറ്റ പ്രകടനക്ഷമത സമ്മാനിക്കുന്നത്.