TOP NEWS| ചൈനയിൽ നിർമിച്ച ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുത്; ആവശ്യവുമായി കേന്ദ്രസർക്കാർ

0

ഇലക്ട്രിക് കാറുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുമ്പോൾ വലിയ തോതിൽ സർക്കാർ നികുതി ഏർപ്പെടുത്തുന്നുണ്ട്. ഇതിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ടെസ്‌ല, ടാറ്റ തുടങ്ങിയ കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ യാതൊരു ഇളവുകൾ നൽകാൻ കഴിയില്ലെന്നായിരുന്നു സർക്കാർ വാഹന നിർമാതാക്കളെ അറിയിച്ചത്. വാഹനങ്ങളുടെ നിർമാണം ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ നികുതി കാര്യത്തിൽ ചർച്ചായാകാമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ടെസ്‌ല ഇന്ത്യയിൽ പുതിയ പ്ലാന്റുകൾ നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

You might also like