ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ അമേരിക്കയുടെ തീരുമാനം. നവംബര്‍ 8 മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 2020ന്റെ തുടക്കത്തിലാണ് അമേരിക്ക വിദേശ സഞ്ചാരികളുടെ യാത്രാചട്ടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 14 ദിവസത്തിനുള്ളില്‍ യു കെ, അയര്‍ലാന്‍ഡ്, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇറാന്‍, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വിദേശപൗരന്മാര്‍ക്കായിരുന്നു അമേരിക്ക യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.