യുഎഇയില്‍ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ 3 മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം

0

ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശമുള്ള യുഎഇ സ്വദേശികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളുടെയോ വെടിക്കോപ്പുകളുടെയോ ഉടമസ്ഥാവകാശം നിയമവിധേയമാക്കി പൗരന്മാരെ സഹായിക്കാനാണ് ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ അവര്‍ നിയമപരമായ നടപടികളില്‍നിന്ന് ഒഴിവാകുമെന്ന് നാഷണല്‍ സെക്ക്യൂരിറ്റി ആയുധ വിഭാഗം ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ സയീദ് അല്‍ നെയാദി അറിയിച്ചു.

You might also like