യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോള്‍ അഭയാര്‍ഥികളായി മാറിയത് അഞ്ച് ലക്ഷം കുട്ടികളെന്ന് യുനിസെഫ്

0

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ യുദ്ധം അഭയാര്‍ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളെയെന്ന് ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യുനിസെഫ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് ഇപ്പോള്‍ ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കുട്ടികളാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്നതെന്നും യുഅരമില്യണിലധികം കുട്ടികള്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന് യുഎന്‍ ഏജന്‍സി ഓര്‍മിപ്പിച്ചു. അതിനാല്‍ മാനവികയെ കരുതി വിഷയത്തില്‍ അടിയന്തരമായി തീര്‍പ്പുണ്ടാകണമെന്നാണ് യുനിസെഫ് ആവശ്യപ്പെടുന്നത്.നിസെഫ് വ്യക്തമാക്കി.

You might also like