‘യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം വരാനിരിക്കുകയാണെന്ന് ഭയക്കുന്നു’; പുടിനുമായി സംസാരിച്ച ശേഷം മാക്രോണ്‍

0

യുക്രൈനെ പൂര്‍ണമായും പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വാക്കുകള്‍ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍. യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം ഇനിയും വരാനിക്കുന്നതേ ഉള്ളൂവെന്ന തോന്നല്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുടിനുമായി 90 മിനിറ്റുകള്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന. യുക്രൈനെ പൂര്‍ണമായി പിടിച്ചടക്കുമെന്ന നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും മാക്രോണ്‍ പ്രസ്താവിച്ചു. യുക്രൈനെ നാസിവല്‍ക്കരണത്തിന് നിന്ന് മോചിപ്പിക്കുമെന്ന വാക്കുകളാണ് പുടിന്‍ ഉപയോഗിച്ചതെന്നും മാക്രോണ്‍ പറഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് പുടിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ജനവാസമേഖലകളെ റഷ്യന്‍ സൈന്യം വ്യാപകമായി ആക്രമിക്കുന്നു എന്ന ആരോപണം പുടിന്‍ നിഷേധിച്ചെന്നും മാക്രോണ്‍ വ്യക്തമാക്കി.

You might also like