യുക്രൈനിലെ സേപ്പരോസിയ ആണവനിലയത്തില്‍ പ്രവേശിച്ച് റഷ്യന്‍ സൈന്യം

0

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപ്പരോസിയ ആണവനിലയത്തില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതായി ആരോപിച്ച് യുക്രൈന്‍. തെക്കുകിഴക്കന്‍ യുക്രൈനില്‍ സ്ഥിതിചെയ്യുന്ന ആണവനിലയത്തിന് സമീപം റഷ്യന്‍ ടാങ്കുകള്‍ പ്രവേശിച്ചതായാണ് യുക്രൈന്റെ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പത്ത്‌ ആണവനിലയങ്ങളില്‍ ഒന്നാണ് എനര്‍ഹോദറിലെ സേപ്പരോസിയ ആണവനിലയം. റഷ്യന്‍ സൈന്യവുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടതായി യുക്രൈന്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേപ്പരോസിയ ആണവനിലയം ലക്ഷ്യമിട്ട് വലിയ സൈനിക നീക്കം റഷ്യ നടത്തുന്നതായി യുക്രൈന്‍ തന്നെ പറയുന്നത്.

You might also like