മൂവായിരത്തോളം ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന് പുടിന്‍

0

മൂവായിരത്തിലധികം ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. വിദേശികളെ യുദ്ധമുഖത്തുനിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യുക്രൈന്‍ വൈകിപ്പിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തി. അധിനിവേശത്തിനിടെ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും പുടിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനിലേയും റഷ്യയിലേയും ജനത ഒന്നാണെന്നും യുക്രൈന്‍ പിടിച്ചടക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.യുക്രൈന്റെ പ്രധാന തെക്കന്‍ തുറമുഖ നഗരമായ ഖേഴ്‌സണ്‍ റഷ്യന്‍ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി പ്രദേശവാസികള്‍ പറയുന്നു. റഷ്യന്‍ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാന്‍ കഴിയില്ല, വാഹനം വേഗത്തില്‍ ഓടിക്കാന്‍ പാടില്ല, സൈന്യം ആവശ്യപ്പെട്ടാല്‍ വാഹനം പരിശോധനയ്ക്ക് നല്‍കണം എന്നിവയാണ് പുതിയ നിയമങ്ങള്‍.

You might also like