ചൈനയിലും അമേരിക്കയിലും കോവിഡ് കേസുകളിൽ വർധന; കരുതലോടെ ലോകം

0

ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ചില ഭാഗങ്ങളിൽ കോവിഡ് കേസുകളുടെ വർദ്ധനവ് ആശങ്കകളോടെയാണ് ലോകം നോക്കിക്കാണുന്നത്. ഭയക്കേണ്ട സാഹചര്യം രൂപപ്പെട്ടിട്ടില്ലെങ്കിലും മുൻകരുതലോടെയാണ് ഈ രാജ്യങ്ങളൊക്കെ പുതിയ സാഹചര്യത്തെ സമീപിക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും വ്യത്യസ്തമാണെന്നാണ് വിദഗ്ധർ പറയുന്നു. ഒമിക്രോൺ വ്യാപനത്തിലുള്ള കാലതാമസം, ബിഎ.2 വകഭേദത്തിന്റെ വ്യാപനം, കൊവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോൾ ചൈനയിലും അമേരിക്കയിലും കേസുകളുടെ വർദ്ധനവിന് കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

You might also like