നീറ്റ് പരീക്ഷ ജൂലൈ 17ന്, ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ

0

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ജൂലൈ 17ന് നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. നീറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും അരംഭിച്ചിട്ടുണ്ട്. മെയ് ആറാണ് അവസാന തീയതി. പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി ലഭ്യമാകും. മെയ് മാസത്തിലെ ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനും തീരുമാനമായി. എന്‍.ഐ.ടി.കള്‍, ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജെഇഇ മെയിന്‍ പരീക്ഷയിലെ റാങ്കാണ് പരിഗണിക്കുന്നത്. ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്ന ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഐഐടി പ്രവേശനത്തിലുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാം. കഴിഞ്ഞ വര്‍ഷം ജെഇഇ മെയിന്‍ പരീക്ഷ 4 ഘട്ടമായാണ് നടത്തിയത്

You might also like