അ‌ഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ; വിശദാംശങ്ങള്‍ ഇങ്ങനെ

0

അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള ‘ഗ്രീന്‍ വിസ’കള്‍ പ്രഖ്യാപിച്ച് യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കും.വിദഗ്ധ തൊഴിലാളികള്‍സ്‍പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കാറ്റഗറികളിലുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. കുറഞ്ഞത് ബിരുദമോ അല്ലെങ്കില്‍ തതുല്യമായതോ ആയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം. ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയാനും പാടില്ല. ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍പുതിയ അറിയിപ്പ് പ്രകാരം സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും അഞ്ച് വര്‍ഷം കാലാവധിയുള്ള സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത വിസകള്‍ ലഭിക്കും. ഇതിനായി മാനവവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയ്‍മെന്റ് പെര്‍മിറ്റ് ആവശ്യമാണ്. ബിരുദമോ അല്ലെങ്കില്‍ സ്‍പെഷ്യലൈസ്‍ഡ് ഡിപ്ലോമയോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ രണ്ട് വര്‍ഷം ഫ്രീലാന്‍സ് മേഖലയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 3,60,000 ദിര്‍ഹത്തിന് മുകളിലായിരിക്കണം.

You might also like