ഒമാനിൽ കൊവിഡ് രോഗമുക്തി നിരക്കിൽ ആശ്വാസം; ആശുപത്രികളിൽ ചികിത്സയിലുള്ളത് 41 പേര്‍ മാത്രം
മസ്‍കത്ത്: ഒമാനിൽ ആശ്വാസമേകി കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 98.7 ശതമാനമാണ് ഇപ്പോൾ രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 30 പേർക്ക് കൂടി രോഗം ഭേദമായി. 26 പേർക്കു മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
3,88,891 പേർക്കാണ് ഒമാനിൽ ഇതുവരെോ ആകെ കൊവിഡ് ബാധിച്ചത്. ഇതിനോടകം 3,83,975 പേർ കൊവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തരായി. 4257 പേര്‍ക്ക് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കൊവിഡ് രോഗികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടെ
41 കൊവിഡ് രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോൾ ചികിത്സയിലുണ്ട്. ഇവരില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.