തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളിൽ കൊവിഡ് കേസുകൾ

0

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. രോഗവ്യാപനം രൂക്ഷമായ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതു ഇടങ്ങളിലും മെട്രോയിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. രോഗവ്യാപനം പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
തർമൽ പരിശോധനയ്ക്ക് ശേഷമേ വിദ്യാർത്ഥികളെയും മറ്റ് അധികൃതരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. മദ്രാസ് ഐഐടി കൊവിഡ് വ്യാപനത്തിന്റെ ക്‌ളസ്റ്റർ ആയി മാറിയെന്ന് തമിഴ് നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ. ഇന്നലെ അറിയിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി 24 ട്വന്റിഫോറിനോട് പറഞ്ഞു. മാസ്‌ക്, സാമൂഹിക അകല പാലനം എന്നിവ നിർബന്ധമാക്കി. പരമാവധി വേഗത്തിൽ വാക്‌സിനേഷൻ പൂർത്തീകരിയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡോ. ജെ. രാധാകൃഷ്ണൻ

You might also like