യുഎസ്സിൽ വാഹനാപകടങ്ങളേക്കാൾ കുട്ടികളുടെയും യുവാക്കളുടെയും ജീവനെടുത്തത് തോക്കുകളെന്ന് പഠനം
2020 -ൽ യുഎസ്സിൽ കാർ അപകടങ്ങളേക്കാൾ കുട്ടികളുടെയും യുവാക്കളുടെയും ജീവനെടുത്തത് തോക്കുകളെ(Guns)ന്ന് പഠനം. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Centers for Disease Control and Prevention -സിഡിസി) -നിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2020 -ൽ 4,300 -ലധികം അമേരിക്കൻ യുവാക്കളുടെ മരണം തോക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ്. ഇതിൽ ആത്മഹത്യകളും പെടുന്നുവെങ്കിലും ഭൂരിഭാഗവും കൊലപാതകങ്ങളാണ്. 390 മില്ല്യണിലധികം തോക്കുകളാണ് യുഎസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളത്. ന്യൂ ഇംഗ്ലണ്ട് ജേണൽ മെഡിസിനിൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, രാജ്യവ്യാപകമായി തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങൾ 33.4% വർദ്ധിച്ചിട്ടുണ്ട്. അതിന്റെ ഭാഗം തന്നെയാണ് ഒന്നിനും 19 -നും ഇടയിൽ പ്രായമുള്ളവരുടെ മരണത്തിലെ വർധനവും.