സൗദിയില്‍ കൊവിഡില്‍ ആശ്വാസം, ഇന്ന് പുതിയ മരണങ്ങളില്ല
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡില്‍ ആശ്വാസം. ഇന്ന് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. അതെസമയം പുതുതായി 102 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 113 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,340 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,019 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,093 ആയി തുടരുന്നു. രോഗബാധിതരില്‍ 3,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 52 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 8,756 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 27, റിയാദ് 18, മദീന 16, മക്ക 14, ത്വാഇഫ് 6, ദമ്മാം 5, അബഹ 4, ജീസാന്‍ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,343,010 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,443,497 ആദ്യ ഡോസും 24,781,767 രണ്ടാം ഡോസും 13,117,746 ബൂസ്റ്റര്‍ ഡോസുമാണ്.