കൊവി‍‍ഡ് മരണക്കണക്കിലെ വെളിപ്പെടുത്തൽ ഞെട്ടിക്കുമോ; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഉറ്റുനോക്കി ഇന്ത്യയും

0

ദില്ലി: കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന വിവാദത്തിനും റിപ്പോര്‍ട്ടുകള്‍ക്കും ചിലപ്പോള്‍ നാളെ തന്നെ ഉത്തരം കിട്ടിയേക്കും. ക്രോഡീകരിച്ച ലോകത്തെ കൊവിഡ് മരണ കണക്കുകള്‍ ഉടൻ തന്നെ പുറത്ത് വിടാൻ തയ്യാറെടുക്കുകയാണ് ലോകാരോഗ്യസംഘടന. നിലവിലെ ഔദ്യോഗിക മരണക്കുകൾ ചോദ്യം ചെയ്യുന്നതാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകളെന്നതിനാൽ മുള്‍മുനയിലാണ് പല രാജ്യങ്ങളും. ലോകാരോഗ്യസംഘടനയുടെ പുറത്ത് വരുന്ന കണക്കുകളെ ആശങ്കയോടെ കാണുന്ന പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കാരണം ഇന്ത്യയുടെ ഔദ്യോഗ കണക്കും ലോകാരോഗ്യസംഘടനയുടെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ രാജ്യത്ത് അഞ്ച് ലക്ഷം കൊവി‍ഡ് മരണം എന്നതാണ് കേന്ദ്രസർക്കാരിന്‍റെ കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടന പറയുന്നത് ഇന്ത്യയിൽ യഥാര്‍ത്ഥത്തില്‍ 40 ലക്ഷം പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ്. 

You might also like