ഒടുവിൽ ഉത്തര കൊറിയ സ്ഥിരീകരിച്ചു; ഭീതിയിലാഴ്ത്തി കൊവിഡ്, മൂന്നു ദിവസത്തിനുള്ളിൽ എട്ടുലക്ഷം കേസുകൾ
ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതർ. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തതായും 42 പേർ മരിച്ചതായുമാണ് റിപ്പോർട്ട്. രോഗം ബാധിച്ച 8,20,620 പേരിൽ 3,24,550 പേർ ചികിത്സയിലാണുള്ളത്. ഇതോടെ രാജ്യത്താകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്‌നമായിരിക്കുന്നുവെന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറയുന്നത്.