ആപ്പിൾ ചൈനയെ കൈവിടുന്നു? ഇന്ത്യയിൽ ഉൽപ്പാദനം ശക്തിപ്പെടുത്താൻ ശ്രമം തുടങ്ങി
ആപ്പിൾ കമ്പനി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഉൽപ്പാദനം ശക്തിപ്പെടുത്താൻ ആലോചന തുടങ്ങി. ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമായതോടെയാണിത്. യൂറോപ്പിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും ചൈനയിലെ കയറ്റുമതി വെല്ലുവിളി ഉയർത്തിയതോടെയാണിതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ആപ്പിളിന്റെ നീക്കം മറ്റ് വൻകിട കമ്പനികളെയും സ്വാധീനിച്ചേക്കും. യുക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് ചൈന പരോക്ഷമായി പിന്തുണ നൽകിയതും കമ്പനികളുടെ നീക്കത്തിന് കാരണമായിട്ടുണ്ട്. ചൈനയിൽ കൊവിഡിനെ തുടർന്ന് കൊണ്ടുവന്ന നിബന്ധനകളെ തുടർന്ന് ആപ്പിളിന്റെ ഉയർന്ന എക്സിക്യുട്ടീവുമാർക്കും എഞ്ചിനീയർമാർക്കും വിദേശത്തേക്ക് പോകാനോ ചൈനയിലേക്ക് കടക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു