ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്

0

2021ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ്പ് അനുസരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2021-ൽ സൗദി ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യൺ റിയാലാണ്. 113 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കായ 12 ശതമാനം രാജ്യം സാക്ഷാത്കരിച്ചിട്ടുണ്ട്. ഈ നേട്ടത്തിനും ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നതിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു. എണ്ണ ഇതര കയറ്റുമതി വർധിപ്പിക്കുന്നതിനും ഈന്തപ്പനകളുടെ നടീലിലും ഉത്പാദനം മെച്ചപ്പെടുത്തുന്നതിലും തൊഴിൽ സമ്പ്രദായം വികസിപ്പിച്ചെടുക്കുന്നതിലും ജ്ഞാനപൂർവകമായ നേതൃത്വത്തിന്റെ താൽപ്പര്യവും കരുതലും ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നുവെന്ന് നാഷണൽ സെന്റർ ഫോർ പാം ആന്റ് ഡേറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു

You might also like