സൗദിയിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപകീർത്തിപ്പെടുത്തലിന് കടുത്ത ശിക്ഷ

0

മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന സംഭവമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഒരു വർഷം തടവും 5 ലക്ഷം റിയാൽ പിഴയുമാണ് ഇതിന് ലഭിക്കുന്ന ശിക്ഷ. ജനങ്ങളുടെ അന്തസും സ്വകാര്യതയും സൗദിയിൽ നിയമം മൂലം സംരക്ഷിക്കപ്പെടുമെന്ന് സൌദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ നിയമപ്രകാരം സമൂഹ മാധ്യമങ്ങൾ വഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷാ നടപടി സ്വീകരിക്കും. ഒരു വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയുമാണ് ഇത്തരം കുറ്റങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

You might also like