തുര്‍ക്കിക്ക് ഇനി പുതിയ പേര്; ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
തുര്‍ക്കി ഇനി പഴയ തുര്‍ക്കിയല്ല. പേര് മാറി ‘തുര്‍ക്കിയെ’ എന്നാവും ഇനി അറിയപ്പെടുക. യു എന്‍ രേഖകളിലും ഇനി പുതിയ പേരാവും ഉണ്ടാവുക. തുര്‍ക്കി ഭരണകൂടത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ പേരുമാറ്റത്തിന് അംഗീകാരം നല്‍കിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രിയില്‍ നിന്ന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചതായി യുഎന്‍ വക്താവ് അറിയിച്ചു. എല്ലാ കാര്യങ്ങള്‍ക്കും ‘തുര്‍ക്കി’ എന്നതിനുപകരം ‘തുര്‍ക്കിയെ’ ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ചായിരുന്നു കത്ത്. കത്ത് ലഭിച്ച നിമിഷം മുതല്‍ രാജ്യത്തിന്റെ പേര് മാറ്റം പ്രാബല്യത്തില്‍ വന്നതായും വക്താവ് പറഞ്ഞു. മറ്റ് അന്താരാഷ്ട്ര സമിതികള്‍ക്കും രാജ്യങ്ങള്‍ക്കും പേര് മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ നല്‍കുമെന്നും തുര്‍ക്കിയെ ഭരണകൂടം വ്യക്തമാക്കി.