ലഗേജ് വൈകിയാൽ വിമാന കമ്പനികൾക്ക് പിഴ; സൗദി

0

യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വിമാന കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. വീഴ്ച വരുത്തുന്ന എയർ കാരിയർ 6000 റിയാൽ വരെ യാത്രക്കാർക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ(GACA) നിർദ്ദേശിച്ചു. ചുരുങ്ങിയത് 1,820 റിയാലും കൂടിയാൽ 6,000 റിയലുമാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഉയർന്ന മൂല്യമുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടെങ്കിൽ അതിനനുസരിച്ച് നഷ്ടപരിഹാരം നൽകണം. ഇത്തരം സാധനങ്ങൾ ലഗേജിൽ ഉണ്ടെങ്കിൽ അതിൻറെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ വിമാനകമ്പനികളെ അറിയിക്കണം.

You might also like