എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് ശിക്ഷ
ദുബൈ: യുഎഇയില്‍ എമിറേറ്റ്സ് ഐ.ഡി വ്യാജമായുണ്ടാക്കിയ പ്രവാസി വനിതക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരിയായ പ്രവാസി വനിതയാണ് ശിക്ഷക്കപ്പെട്ടത്. എമിറേറ്റ്സ് ഐഡി വ്യാജമായുണ്ടാക്കിയതിന് പുറമെ മറ്റൊരാളുടെ വസ്‍തുവകകള്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. സ്വന്തം നാട്ടിലെ ഒരു പ്രിന്റിങ് ഷോപ്പില്‍ വെച്ചാണ് ഇവര്‍ യുഎഇയിലെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡി വ്യാജമായി ഉണ്ടാക്കിയത്. പ്രിന്റിങ് ഷോപ്പിലെ ജീവനക്കാര്‍ക്ക് തന്റെ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും നല്‍കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ഇത് ഉപയോഗിച്ച് ഇയാള്‍ വ്യാജ രേഖ ഉണ്ടാക്കി നല്‍കുകയായിരുന്നു.