വൃദ്ധർക്കായി ഇനി ‘അലാറം’ മുഴങ്ങും

0

ബാലരാമപുരം: വീടുകളിൽ പരസഹായമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരുടെ സംരക്ഷണമൊരുക്കി സംസ്ഥാന പൊലീസിന്റെ അലാറം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാലരാമപുരം പൊലീസ് സ്റ്രേഷൻ പരിധിയിൽ നിരവധി വൃദ്ധരാണ് വീടുകളിൽ പരസഹായമില്ലാതെ ഒറ്റക്ക് താമസിക്കുന്നത്. ബാലരാമപുരം പൊലീസിന്റെയും ഫ്രാബ്സിന്റെയും സഹായത്തോടെ കഴിഞ്ഞ ആറു മാസത്തിനിടെ ഇരുപതോളം പേരെ പുനർജനി പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച്‌ ബാലരാമപുരം സീനിയർ സിറ്റിസൺസ് ഫോറം ചെയർമാൻ ബാലരാമപുരം അൽഫോൺസും രംഗത്തെത്തിയിട്ടുണ്ട്. കട്ടച്ചൽക്കുഴി ശാന്തകുമാരിയുടെ വീട്ടിൽ അലാറം സ്ഥാപിച്ചുകൊണ്ട് ബാലരാമപുരം സി.ഐ ജി. ബിനു പദ്ധതി ഉദ്ഘാടനം ചെയ്തു. ബാലരാമപുരം അൽഫോൺസ്,​ എസ്.ഐ വിനോദ് കുമാർ,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ റൈറ്റർ ശശികുമാർ,​ പി.ആർ.ഒ ഭുവനചന്ദ്രൻ നായർ,​ നേതാജി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.വി. ഉദയൻ,​ എസ്.സി.പി.ഒ സുനി,​ ഡി.

രാജൻ,​ എം.വി. പ്രഫുല്ല ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി ഒമ്ബത് വീടുകളിലാണ് റിമോട്ട് സംവിധാനത്തിലുള്ള അലാറം സ്ഥാപിച്ചിരിക്കുന്നത്. സീനിയർ സിറ്റിസൺസ് ചെയർമാൻ ബാലരാമപുരം അൽഫോൺസ് പി.ആർ.ഒ ഭുവനചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് അലാറം സ്ഥാപിച്ചു നൽകിയത്.

You might also like