ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ ബാവയുടെ വത്തിക്കാൻ സന്ദർശനം സെപ്റ്റംബർ 9 മുതൽ

0

റോം:  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രധാനമേലധ്യക്ഷൻ പരിശുദ്ധ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ ബാവ 2023 സെപ്റ്റംബർ മാസത്തിൽ വത്തിക്കാൻ സന്ദർശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ അതിഥി ആയാണ് പരിശുദ്ധ ബാവ വത്തിക്കാനിൽ എത്തുന്നത്. ഇരു സഭാ തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയും സഭാ സൗഹൃദ ചർച്ചകളും സന്ദർശനത്തിൽ നടക്കും. റഷ്യൻ സന്ദർശന ശേഷം സെപ്റ്റംബർ 9 ന് ഉച്ചയ്ക്ക് 1. 30 ന് റോമിലെ വിമാനത്താവളത്തിൽ എത്തും. അന്ന് വൈകുന്നേരം 6 മണിക്ക് ബാവ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്രോസ് സ്ലീഹയുടെ കബറിടം സന്ദർശിച്ചു പ്രാർഥന നടത്തും.

You might also like