
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി.
വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ട് തവണ ശ്വാസതടസം ഉണ്ടായെന്ന് വത്തിക്കാൻ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ വെന്റലേറ്ററിൽനിന്ന് മാറ്റിയിരുന്നു. കടുത്ത അണുബാധയും കഫക്കെട്ടുമാണ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്. ഡോക്ടർമാർ അടിയന്തരമായി ശ്വാസകോശത്തിൽനിന്ന് കഫം നീക്കം ചെയ്തു. അദ്ദേഹം ബോധവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി വത്തിക്കാൻ വക്താവ് അറിയിച്ചു. മാർപാപ്പ ക്ഷീണിതനാണെന്നും ചികിത്സയോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.