റാഗിങ് കേസുകള്‍ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്; നടപടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെ‌ഞ്ചിന്‍റേത്

0

കൊച്ചി:സംസ്ഥാനത്തെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെ‌ഞ്ചിന്‍റെ നടപടി. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിങ് കേസുകൾ പശ്ചാത്തലത്തിലാണ് ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

റാഗിങ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് കേരള ലീഗൽ സർവീസസ് നൽകിയ ഹർജിയിൽ പറയുന്നത്. റാഗിങ് സെല്ലുകള്‍ രൂപീകരിക്കാന്‍ എടുത്ത സര്‍ക്കാർ നടപടികള്‍ അറിയിക്കാന്‍ നിര്‍ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് അറിയിക്കണം. സംസ്ഥാന, ജില്ലാ തല റാഗിങ് വിരുദ്ധ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കണം. സ്‌കൂളുകളില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like