
ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ യോഗവും നടത്തി
കൊട്ടാരക്കര : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃക്കണ്ണമംഗൽ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ (ഐ പി സി )ആഭിമുഖ്യത്തിൽ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ യോഗവും നടത്തി. പാസ്റ്റർ സാജൻ വർഗ്ഗീസ് മുഖ്യസന്ദേശം നൽകി. കെ. പി. തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ എം ടി ശാമുവേൽ, കെ. എ ജോണിക്കുട്ടി എന്നിവർ സന്ദേശം നൽകി. സാംസൺ പാളക്കോണം, മോനച്ചൻ ശാമുവേൽ, ജോസ് വർഗ്ഗീസ്, ബേബി ജോസഫ്, ജോർജ് ചാക്കോ, സാമൂവേൽ ജോർജ്, ടി ഒ അച്ചൻകുഞ്ഞ്, കെ ഒ ബാബു, ടി എം മോനച്ചൻ, ബിബിൻസാം, അഡ്വ. ബിനോയ് എം, ബെൻസൺ, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.