
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ലണ്ടനിൽ ഖാലിസ്ഥാനികളുടെ ആക്രമണ ശ്രമം; ഇന്ത്യൻ പതാക വലിച്ചു കീറിയെറിഞ്ഞു
ലണ്ടൻ : ലണ്ടനിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണ ശ്രമം. വ്യാഴാഴ്ച ഛത്തം ഹൗസിലെ പരിപാടി കഴിഞ്ഞ് കാറിൽ മടങ്ങുമ്പോഴാണ് ആക്രമണ ശ്രമം ഉണ്ടായത്. ഖാലിസ്ഥാൻ പതാകകളുമായി മുദ്രാവാക്യം മുഴുക്കിയ ഒരുകൂട്ടത്തിൽ നിന്ന് ഒരാൾ മന്ത്രി പുറപ്പെടുമ്പോൾ വാഹനത്തിന് മുന്നിലേക്ക് ഓടിയടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഇന്ത്യൻ പതാക കീറിയെറിഞ്ഞു. ഉടൻ തന്നെ പോലീസ് ഇയാളെ വാഹനത്തിന് മുന്നിൽ നിന്ന് നീക്കി.
സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധമറിയിക്കും. ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ യുകെയിലെത്തിയത്. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ – ലണ്ടന്‍ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയാണ് ജയശങ്കറിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ലണ്ടനില്‍ നിന്നും ജയശങ്കര്‍ ഇന്ന് അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. ഇവിടെ ഐറിഷ് വിദേശകാര്യ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസുമായി കൂടിക്കാഴ്ച നടത്തും