ദിവസങ്ങളുടെ നഷ്ടത്തിനൊടുവിൽ ഇന്ത്യൻ ഓഹരി വിപണികളിൽ നേട്ടം

0

മുംബൈ: ദിവസങ്ങൾ നീണ്ട തിരിച്ചടിക്കൊടുവിൽ ഇന്ത്യൻ വിപണികളിൽ​ നേട്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു ശതമാനം നേട്ടമാണ് ഇരു സൂചികകൾക്കും ഉണ്ടായത്. പത്ത് ദിവസമായി നഷ്ടത്തിലായിരുന്ന നിഫ്റ്റി ഇന്ന് നേട്ടത്തിലായി.

ബോംബെ സൂചിക സെൻസെക്സ് 740 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 73,730 പോയിന്റിലാണ് ബോംബെ സൂചികയുടെ വ്യപാരം. ദേശീയ സൂചിക നിഫ്റ്റിയിൽ 254 പോയിന്റ് നേട്ടമുണ്ടായി. 22,337 പോയിന്റിലാണ് നിഫ്റ്റിയിലെ വ്യാപാരം.

തീരുവയിൽ ഇളവുണ്ടാകുമെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി സൂചന നൽകിയിരുന്നു. ഇത് വിപണികളിലെ കനത്ത വിൽപന സമ്മർദത്തെ പിടിച്ചുനിർത്തി. ഇതുമൂലം ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ കരുത്താർജിച്ചതോടെ ഇന്ത്യൻ വിപണിയിലും നേട്ടമുണ്ടാക്കുകയായിരുന്നു.

പത്താഴ്ചക്കിടയിലെ ഏറ്റവും വലിയ നേട്ടത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം 0.3 ശതമാനം ഉയർന്ന് 86.9550ലെത്തി. ഫെബ്രുവരി 11ന് ശേഷം ഒരു ദിവസം രൂപക്കുണ്ടാവുന്ന ഏറ്റവും വലിയ നേട്ടമാണിത്. ഡോളർ ഇൻഡക്സ് 0.6 ശതമാനം ഇടിഞ്ഞു. 104.9ലേക്കായിരുന്നു ഡോളർ ഇൻഡക്സ് താഴ്ന്നത്.

You might also like