നെറ്റ്‌വർക്ക് റെഡിനസ് സൂചിക 2025-ൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ

0

ന്യൂഡൽഹി : നെറ്റ്‌വർക്ക് റെഡിനസ് സൂചിക 2025-ൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രാജ്യം 45-ാം റാങ്കിലെത്തി. 2026 ഫെബ്രുവരി 4-ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് 127 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണിത്. 2024-ൽ 53.63 ആയിരുന്ന ഇന്ത്യയുടെ സ്കോർ 2025-ൽ 54.43 ആയി ഉയർന്നുവെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടെക്നോളജി, പീപ്പിൾ, ഗവേണൻസ്, ഇംപാക്ട് എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഇതിനായി 53 വ്യത്യസ്ത സൂചകങ്ങൾ പരിഗണിച്ചു.

You might also like