പാട്ടുപാടുന്നതിനിടെ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; 6വയസുകാരിക്ക് പരിക്ക്

0

പാട്ടുപാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് 6 വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫിന്‍സ ഐറിനാണ് പരിക്കേറ്റത്. എന്നാല്‍ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് കുട്ടിയുടെ കൈയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. ഈ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടി ചാര്‍ജ്ജിലിട്ടാണ് മൈക്ക് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചാര്‍ജ്ജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

വലിയൊരു ശബ്ദത്തോടെയാണ് മൈക്ക് പൊട്ടിത്തെറിച്ചത്. അതേസമയം, ചൈന മെയ്ഡ് മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് കുടുംബം പറയുന്നു. എന്നാല്‍ മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയാതെ വലയുകയാണ് കുടുംബം.

You might also like