കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാ‌ടക

0

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാ‌ടക. അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന ചാമരാജനഗര, മെെസൂരു,കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിപ ബാധിത മേഖലയിലേയ്‌ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

കേരളത്തിൽ നിന്നുള്ള യാത്രകൾക്ക് നിലവിൽ വിലക്കില്ല. കർണാടക കുടുംബ – ആരോഗ്യ ക്ഷേമ ആയുഷ് സേവന കമ്മിഷണറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്‌ക്ക് അയയ്‌ക്കും. കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ -താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു.

നിപ്പ രോഗലക്ഷണങ്ങളുള്ളവർക്ക് 10 കിടക്കകളാണ് മാറ്റിവച്ചിരിക്കുന്നത്. ഓക്സിജൻ സിലിണ്ടറുകളുടെ കരുതൽ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാറിന്റെ ഉത്തരവിൽ പറയുന്നു.

You might also like