തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ്

0

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സുമാണ് ഫലസ്തീനികൾക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്.

‘സമീപ മാസങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന തീവ്രവാദ അക്രമങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായതിൽ ന്യൂസിലൻഡ് ആശങ്കാകുലരാണ്’ ലക്‌സൺ പറഞ്ഞു. ഇത്തരം ആക്രമണം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ കുടിയേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിനാൽ ഈ പ്രദേശത്ത് അതിക്രമം ചെയ്യുന്നവർക്ക് ന്യൂസിലൻഡിലേക്ക് എത്താനാകില്ലെന്നും വിദേശകാര്യ മന്ത്രിപീറ്റേഴ്‌സ് പറഞ്ഞു.

You might also like