ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയില്‍ പുതുചരിത്രം രചിച്ച് മലയാളി വനിത

0

തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയില്‍ പുതുചരിത്രം രചിച്ച് തിരുവനന്തപുരം സ്വദേശിനി സ്മൃതി എം. കൃഷ്ണ (50). യോഗയും ധ്യാനവും പരിശീലിപ്പിച്ചും ആത്മീയമൂല്യങ്ങള്‍ പകര്‍ന്നും ഓസ്‌ട്രേലിയന്‍ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമാണ് ഈ മലയാളി വനിത ഏറ്റെടുത്തിരിക്കുന്നത്.

ഈ മാസം 19നാണ് സ്മൃതി ഓസ്ട്രേലിയന്‍ പട്ടാളത്തില്‍ ‘ചാപ്ലെയിന്‍ ക്യാപ്റ്റന്‍’ ആയി ചുമതലയേറ്റതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ‘ചാപ്ലെയിന്‍ ക്യാപ്റ്റന്‍’ ആയി ചുമതലയേല്‍ക്കുന്നത്. ജാതി, മത ഭേദമില്ലാതെ എല്ലാ സൈനികര്‍ക്കും ആദ്ധ്യാത്മിക മാനസിക പിന്തുണ നല്‍കുന്നവരാണ് ചാപ്ലെയിന്‍ ക്യാപ്റ്റന്‍. സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കുക എന്നതാണ് ചുമതല.

സൈനികര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ക്ലാസെടുക്കണം. യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം. യോഗയും ധ്യാനവും പരിശീലിപ്പിച്ചും ആത്മീയമൂല്യങ്ങള്‍ പകര്‍ന്നും ഓസ്‌ട്രേലിയന്‍ സൈനികര്‍ക്കൊപ്പം ഇനി സ്മൃതിയും ഉണ്ടാകും.

You might also like