ആയിരം ദിനങ്ങൾ പിന്നിട്ട് റഷ്യ – ഉക്രയ്ൻ യുദ്ധം ; രക്തസാക്ഷിയായ ഉക്രെയ്നെ ആശ്വസിപ്പിച്ച് മാർപാപ്പ

0

വത്തിക്കാൻ സിറ്റി: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ഏറ്റവും ആശങ്കപ്പെടുത്തിയ ലോകത്തെ വേദനിപ്പിച്ച സംഘര്‍ഷഭരിതമായ ആയിരം ദിനങ്ങൾ. റഷ്യ – ഉക്രയ്ൻ യുദ്ധമാരംഭിച്ച് ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ പത്ത് ലക്ഷത്തിലധികം ആളുകളാണ് യുദ്ധക്കെടുതിയ്ക്കിരയായായത്.

യുദ്ധം ആയിരം ദിവസങ്ങൾ പിന്നിട്ടവേളയിൽ രക്തസാക്ഷിയായ യുക്രയ്നെ ഫ്രാൻസിസ് മാർപാപ്പ ആശ്ലേഷിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യൻ സൈനിക സേനയുടെ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധത്തിൽ രക്തസാക്ഷിയായ ഉക്രയ്നിലെ എല്ലാ പൗരന്മാർക്കും ഫ്രാൻസിസ് മാർപാപ്പ ആലിംഗനം അയച്ചു. ഉക്രയ്നിലെ അപ്പസ്‌തോലിക് നൂൺഷ്യോയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിലൂടെ മാർപാപ്പ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കയും പങ്കിട്ടു.

ദിവസേനയുള്ള ബോംബാക്രമണങ്ങളിൽ നിന്ന് ആളുകളുടെ ജീവൻ സംരക്ഷിക്കാനോ മരിച്ചവരെ ആശ്വസിപ്പിക്കാനോ മുറിവേറ്റവരെ സുഖപ്പെടുത്താനോ കുട്ടികളെ നാട്ടിലെത്തിക്കാനോ തടവുകാരെ വിട്ടയയ്ക്കാനോ കഠിനമായ കാര്യങ്ങൾ ലഘൂകരിക്കാനോ ഒരു മനുഷ്യ വാക്കിനും കഴിയില്ല- പാപ്പ പറഞ്ഞു.

ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനും അനുരഞ്ജനത്തിന്റെയും യോജിപ്പിന്റെയും പാതയിലേക്ക് അവരെ എത്തിക്കാനും ദൈവത്തിനെ സാധിക്കു. ജീവിതത്തിന്റെയും പ്രത്യാശയുടെയും ജ്ഞാനത്തിന്റെയും ഏക ഉറവിടം ദൈവമാണെന്നും പാപ്പ പറഞ്ഞു

You might also like