സ്വദേശി നിയമന വ്യവസ്ഥ ; ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത നടപടി

0

അബുദാബി: സ്വദേശി നിയമന വ്യവസ്ഥ ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വാർഷിക ലക്ഷ്യമായ 2 ശതമാനാമാണ് പൂർത്തിയാക്കാനുള്ളത്. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജനുവരി ഒന്നുമുതൽ കടുത്ത നടപടി എടുക്കും. സ്വദേശികളെ നിയമിക്കാത്തതിന് ആളൊന്നിന് 96,000 ദിർഹം പിഴ ഈടാക്കും. ഡിസംബർ 31ന് മൂന്നുവർഷം പൂർത്തിയാകുന്ന നാഫിസ് അനുസരിച്ച് മുൻ വർഷങ്ങളിലെ 4 ശതമാനവും ചേർത്ത് മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. അടുത്ത വർഷങ്ങളിലെ 2% വീതം ചേർത്ത് 2026 ഡിസംബറോടെ 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യം. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വർഷം മുതൽ മാസം പിഴ 9000 ദിർഹമായി വർധിക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ് ൻ വഴിയോ അറിയിക്കണം. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗം കമ്പനികൾ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന.

You might also like