ഐ പി സി കൊട്ടാരക്കര സെൻ്ററിൻ്റെ 24-ാം മതു വാർഷിക കൺവൻഷൻ പാസ്റ്റർ എ. ഓ. തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു

0

കൊട്ടാരക്കര : ആരംഭം മുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതുമായ ദൈവവചനം അന്ധകാരത്തിൽ നിന്ന് അത്ഭുതപ്രകാശത്തിലേക്ക് നയിക്കുന്നതാണെന്നും ഈ വചനം ഏവരെയും ദൈവമക്കൾ ആക്കുന്ന വചനമാണെന്നും ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻറർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ് കുട്ടി. 24-ാം മത് കൊട്ടാരക്കര സെൻറർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജോർജ് ഡേവിഡ് അധ്യക്ഷം വഹിച്ചു. പാസ്റ്റർ അജി ആൻറണി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷിബു ജോർജ്, സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു, ജോയിൻറ് സെക്രട്ടറി മാത്യൂസാം എന്നിവർ പ്രസംഗിച്ചു. സെൻറർ ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു. കൺവെൻഷന് മുന്നോടിയായി കൊട്ടാരക്കര ടൗണിൽ നൂറുകണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത വിളംബര ജാഥ നടത്തി. ഇന്ന് രാവിലെ 10 മണിക്ക് പൊതുയോഗം, 2 ന് ഫാമിലി കോൺഫറൻസ് വൈകിട്ട് ആറിന് പൊതുസമ്മേളനം. കൺവെൻഷൻ 26 ന് സമാപിക്കും. ഡി അലക്സാണ്ടർ, ജോയിക്കുട്ടി പുത്തൂർ, സാംസൺ പാളക്കോണം, കൊച്ചുമോൻ കൊട്ടാരക്കര, പാസ്റ്റർമാരായ രാജു ലൂക്കോസ്, വിൽസൺ. പി. ഏബ്രഹാം, റെജി ജോർജ്, ജോസ് മാത്യു, ബ്ലെസന്‍. കെ. ഡാനിയൽ എന്നിവർ നേതൃത്വം നൽകുന്നു.

You might also like