ദുബൈ എമിറേറ്റില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം
ദുബൈ: ദുബൈ എമിറേറ്റില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ സംരംഭമായ ‘ഐഡിയല്‍ ഫേസ്’ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ്, താമസക്കാരെ ആദരിക്കാനും റസിഡന്‍സി നിയമങ്ങള്‍ പാലിക്കാനുള്ള പ്രതിജ്ഞയെടുക്കാനുമായി പ്രത്യേക വേദി ഒരുക്കിയത്.
ഗ്ലോബല്‍ വില്ലേജിലെ പ്രധാന സ്‌റ്റേജിന് സമീപമാണ് പ്ലാറ്റ്‌ഫോം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഈ പവിലിയനില്‍ വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശകരെ സ്വീകരിക്കുക. ഈ പ്ലാറ്റ്‌ഫോം വഴി പ്രതിജ്ഞ എടുക്കുന്നവര്‍ക്ക് ജിഡിആര്‍എഫ്എ പ്രശംസാ പത്രം നല്‍കും. ഇതോടൊപ്പം തന്നെ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്ത് സമ്മാനങ്ങളും നേടാം. കൂടാതെ ജിഡിആര്‍എഫ്എയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരുടെ കൂടെ ഫോട്ടോയെടുക്കാനുള്ള അവസരവും ലഭ്യമാകും.