സൌദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

0

റിയാദ്: സൌദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണമെന്ന് സൌദിയിലെ വാടക സേവനങ്ങള്‍ക്കായുള്ള ഈജാര്‍ പ്ലാറ്റഫോം. ഇതുമായി ബന്ധപ്പെട്ട് വാടകക്കാരില്‍ ഒരാള്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കെട്ടിട ഉടമയാണോ, വാടകക്കാരനാണോ വാടക കരാര്‍ അടക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചോദ്യം ഉന്നയിച്ചത് ഉപയോക്താക്കളില്‍ ഒരാളാണ്. പാര്‍പ്പിട ആവശ്യത്തിനുള്ള വാടക കരാറുകള്‍ക്ക് വര്‍ഷത്തില്‍ 125 റിയാലും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതിന് ആദ്യ വര്‍ഷത്തില്‍ 400 റിയാലുമായിരിക്കും ഈടാക്കുക. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കരാറുകള്‍ പുതുക്കുന്നതിന് ഓരോ വര്‍ഷവും 400 റിയാല്‍ വീതം ഫീസ് നല്‍കണമെന്ന് പ്ലാറ്റ്‌ഫോം അറിയിച്ചു.

You might also like