യുപിഐ ഇടപാടുകൾ ഇനി അതിവേഗം! ഉപഭോക്താവിന് ചാറ്റ് ലിസ്റ്റിൽ നിന്ന് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കും

0

ന്യൂഡൽഹി: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. യുപിഐ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പിൽ നിന്ന് കൊണ്ട് തന്നെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉപഭോക്താവിന് ചാറ്റ് ലിസ്റ്റിൽ നിന്ന് യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കും. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇവ അധികം വൈകാതെ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക. വേഗത്തിൽ ഇടപാട് നടത്തുന്നതിനായി പ്രത്യേക ഷോട്ട് കട്ട് മാതൃകയും ഉണ്ടായിരിക്കും.

You might also like